Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fund Fraud

തലസ്ഥാനത്തും ഫ​ണ്ട് തട്ടിപ്പ്; നേതാവിന് ഉന്നത പദവി നൽകിയതിനെതിരേ രക്തസാക്ഷിയുടെ സഹോദരൻ

തി​രു​വ​ന​ന്ത​പു​രം: പ​യ്യ​ന്നൂ​രി​നു പു​റ​മെ ത​ല​സ്ഥാ​ന​ത്തും ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്. ഫ​ണ്ട് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് പാ​ർ​ട്ടി ത​രം​താ​ഴ്ത്തി​യ നേ​താ​വി​ന് ഉ​ന്ന​ത പ​ദ​വി ന​ൽ​കി​യ​തി​നെ​തി​രേ ര​ക്ത​സാ​ക്ഷി​യു​ടെ സ​ഹോ​ദ​ര​ൻ രം​ഗ​ത്തെ​ത്തി.

സി​പി​എം വ​ഞ്ചി​യൂ​ർ ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്ന വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​നും സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​നോ​ദ് ആ​രോ​പി​ക്കു​ന്ന​ത്.

2008 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പ്ര​തി​ക​ളെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു.

വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പാ​ർ​ട്ടി ഫ​ണ്ട് പി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ത​ങ്ങ​ൾ​ക്ക് അ​തി​നോ​ട് താ​ത്പര്യമി​ല്ലാ​യി​രു​ന്നു​വെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ച​തി​നെത്തു​ട​ർ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​നോ​ദ് വ്യ​ക്ത​മാ​ക്കി.

പ​ത്തുല​ക്ഷം രൂ​പ പി​രി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ് പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. അ​ഞ്ച് ല​ക്ഷം രൂ​പ വി​ഷ്ണു​വി​ന്‍റെ മാ​താ​വി​ന് ന​ൽ​കി​യി​രു​ന്നു. ബാ​ക്കി അ​ഞ്ച് ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ൽ നി​ന്നും മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ര​വീ​ന്ദ്ര​നെ പാ​ർ​ട്ടി ത​രം​താ​ഴ്ത്തി. പി​ന്നീ​ട് ന​ട​ന്ന പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ ര​വീ​ന്ദ്ര​നെ ഉ​ന്ന​ത പ​ദ​വി​യി​ലെ​ടു​ക്കു​ക​യും ഇ​പ്പോ​ൾ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ക്കി മാ​റ്റി​യെ​ന്നാ​ണ് വി​നോ​ദി​ന്‍റെ ആ​രോ​പ​ണം. മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യാ​ണ് ര​വീ​ന്ദ്ര​നെ ഉ​ന്ന​ത പ​ദ​വി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ് വി​നോ​ദ് ആ​രോ​പി​ക്കു​ന്ന​ത്.

ഈ ​ന​ട​പ​ടി​ക്ക് പാ​ർ​ട്ടി​ക്ക് നാ​ണ​ക്കേ​ടാ​ണെ​ന്നും ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തോ​ട് നീ​തി കാ​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ബ്രാ​ഞ്ച് അം​ഗ​മാ​യ വി​നോ​ദ് രൂ​ക്ഷ​മാ​യ വി​ധ​ത്തി​ലാ​ണ് ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി​യ നേ​താ​വി​ന് ഉ​ന്ന​ത പ​ദ​വി ന​ൽ​കി​യ​തി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യ​ണ​മെ​ന്ന് തോ​ന്നി​യ​ത് കൊ​ണ്ടാ​ണ് തു​റ​ന്ന് പ​റ​ച്ചി​ൽ. ഇ​നി സി​പി​എ​മ്മി​നൊ​പ്പ​മി​ല്ലെ​ന്നും വി​നോ​ദ് പ​റ​ഞ്ഞു. മാ​ധ്യ​മങ്ങളോടാണ് വി​നോ​ദ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Latest News

Corehub Up